ഓൺലൈൻ ആദ്ധ്യാത്മിക പഠനം

ഭക്തജനങ്ങളേ,

അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന വിഷയങ്ങളിൽ വാട്സാപ്പ് ഓൺലൈൻ ക്ലാസ്സുകൾ ഉടനെ ആരംഭിക്കുന്നു.
എല്ലാ വിഷയങ്ങൾക്കും സന്ധി വിച്ഛേദം , പദച്ഛേദം , അന്വയാർത്ഥം , സാരാംശം എന്നിവ വ്യക്തമായി പഠിപ്പിക്കും .
ഇത്തരത്തിൽ പഠിക്കാൻതാല്പര്യമുള്ള ഭക്തജനങ്ങൾ 9349494901 എന്ന വാട്സാപ്പ് നമ്പരിൽ പേര്, സ്ഥലം, താമസസ്ഥലം , സമിതിയുടെ ഏതെങ്കിലും ഓൺലൈൻ ക്ലാസുകളിൽ ഉണ്ടെങ്കിൽ ആ വിവരം എന്നിവ വ്യക്തമായി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി വാട്സാപ്പ് വോയിസ് മെസേജ് അയച്ചു തരിക. (വാട്സാപ്പ് കോളുകൾ സ്വീകരിക്കുന്നതല്ല)

ഇപ്പോൾ ഭാഗവതം , നാരായണീയം , ഉപനിഷത്ത് ഗ്രൂപ്പുകളിൽ ഉള്ള ഭക്തജനങ്ങൾ ആ വിഷയം പഠിക്കാൻ ഒരു കാരണവശാലും വീണ്ടും മെസേജ് അയക്കരുത്.

പഠന ഗ്രൂപ്പിനോടൊപ്പം Narayaneeyam സത്സംഗം ഗ്രൂപ്പുകളിൽ കൂടി ഭക്തജനങ്ങളെ ചേർക്കും അതിൽ നിന്നും ലെഫ്റ്റ് ആയാൽ പഠനം ഗ്രൂപ്പിൽ നിന്നും ഒഴിവാക്കും.

ക്ലാസുകൾ


1, നാരായണീയം

അടുത്ത ആഴ്ച ആരംഭിക്കും
( ഇരുപത് പേർക്ക് അവസരം ലഭിക്കും )

2, ഭാഗവതം

ജനുവരി 15 തീയതി മകര സംക്രാന്തി നാളിൽ 1000 പേരുടെ പഠനം ആരംഭിച്ചു. 250 പേരുടെ ഗ്രൂപ്പ് അടുത്ത ആഴ്ച ആരംഭിക്കുന്നു.

3, കേനോപനിഷത്ത്

ഗ്രൂപ്പിൽ ഇപ്പോൾ കൈവല്ല്യോപനിഷത്ത് ക്ലാസ് നടന്നു കൊണ്ടിരിക്കുന്നു. അത് തീരുന്ന മുറയ്ക്ക്
ഫെബ്രുവരി 21 – തീയതി മഹാശിവരാത്രി ദിവസം കേനോപനിഷത്ത് പഠനം ആരംഭിക്കുന്നു. ( ഈ ഗ്രൂപ്പിൽ ഉടനെ സംസ്കൃത പഠനം ആരംഭിക്കും , പത്ത് ഉപനിഷത്തുകൾ ഈ ഗ്രൂപ്പിൽ ചർച്ച ചെയ്യും )

ദിവസവും അരമണിക്കൂർ ആദ്ധ്യാത്മിക പഠനത്തിന് സമയം മാറ്റി വയ്ക്കാൻ ഉള്ള ഭക്തജനങ്ങൾ മാത്രം അപേക്ഷിക്കുക.

എഴുതിയും , കേട്ടും , പറഞ്ഞും പഠിക്കാൻ താല്പര്യമുള്ള ഭക്തജനങ്ങൾ മാത്രം അപേക്ഷിക്കുക.

സ്വാദ്ധ്യായത്തിന് താല്പര്യമുള്ള ഭക്തജനങ്ങൾ മാത്രം അപേക്ഷിക്കുക.

ദിവസവും ഹാജർ കർശനമായി പാലിക്കണം.

ഹാജർ കുറവുള്ള ഭക്തജനങ്ങളെ മുന്നറിയിപ്പില്ലാതെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കും.

താല്പര്യമുള്ള ഭക്തജനങ്ങൾക്ക് സ്വാഗതം

ഭഗവദ് സേവയിൽ,

എസ്.സനൽകുമാർ
ഗ്രൂപ്പ് അഡ്മിൻ
ഫോൺ : 9349494901

പ്രതിവാര ആദ്ധ്യാത്മിക ക്ലാസുകൾ

21 – 1 – 2020 , ചൊവ്വാഴ്ചത്തെ പ്രിയദർശിനി ക്ലാസുകൾ സമീപത്തെ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഹാളിലേക്ക് മാറ്റിയിരിക്കുന്നു )

രാവിലെ 10 മണിക്ക് നാരായണീയം ക്ലാസ്
ആചാര്യ ശ്രീമതി രാജം നാരായണൻ

12 മണിക്ക് ഭഗവദ് ഗീത ക്ലാസ്
ആചാര്യ ശ്രീമതി ജെ. ശ്രീദേവി

22 – 1 – 2020 ബുധനാഴ്ച സംസ്കൃതി ഭവനിൽ
രാവിലെ 9.30 മണിക്ക്
ശ്രീ.കെ. ഹരിദാസ്ജിയുടെ ഭാഗവതം ക്ലാസ്

ഉച്ചയ്ക്ക് ഒരു മണിക്ക്
ആചാര്യ പ്രൊഫ. റ്റി. പത്മകുമാരിയുടെ ഉപനിഷത്ത് ക്ലാസ്

23 . 1 . 2020 , വ്യാഴാഴ്ച രാവിലെ 9.30 മണിക്ക്
ശ്രീ .കെ. ഹരിദാസ്ജിയുടെ നാരായണീയം ക്ലാസ്

ഉച്ചയ്ക്ക് ഒരു മണിക്ക്
പ്രൊഫ. എസ്. ലീലാവതി അമ്മയുടെ സംസ്കൃതം ക്ലാസ്

24 . 1 . 2020 , വെള്ളിയാഴ്ച പ്രിയദർശിനി ഹാളിൽ

രാവിലെ 9.30 മണിക്ക് ആചാര്യ ശ്രീമതി രാജം നാരായണന്റെ നാരായണീയം ക്ലാസ്

11.30 മണിക്ക് ആചാര്യ പ്രൊഫ. എസ്. ലീലാവതി അമ്മയുടെ സംസ്കൃതം ക്ലാസ്

ഉച്ചയ്ക്ക് ഒരു മണിക്ക് ആചാര്യ പ്രൊഫ . റ്റി. പത്മകുമാരിയുടെ ഉപനിഷത്ത് ക്ലാസ്

എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം

ഈശാവാസ്യോപനിഷത് ഓൺലൈൻ പഠനം ആരംഭിക്കുന്നു

വാട്സാപ്പ് വോയ്സ് മെസേജ് മുഖേന ഈശാവാസ്യോപനിഷത് ക്ലാസ് ആരംഭിക്കുന്നു.

മൂന്ന് ദിവസം കൂടുമ്പോൾ ഓരോ മന്ത്രവും അതിന്റെ സന്ധിവിച്ചേദവും പദച്ചേദവും സാരാശവും ഉൾപ്പെടെ പോസ്റ്റ് ചെയ്യും. ഭക്തജനങ്ങൾ മന്ത്രം കേട്ട് പഠിച്ച് ചൊല്ലി പോസ്റ്റ് ചെയ്യുക തെറ്റ് ഉണ്ടെങ്കിൽ ആചാര്യമാർ തിരുത്തി സഹായിക്കും ഈ രീതിയിൽ ആയിരിക്കും പഠനം.
ഗ്രൂപ്പിൽ അഡ്മിഷന് സ്വയം പരിചയപ്പെടുത്തി കൊണ്ട് ഓഡിയോക്ലിപ്പ് പോസ്റ്റ് ചെയ്യുക. (വാട്സാപ്പ് വോയ്സ് മെസേജ് ആണ് ഉദ്ദേശിക്കുന്നത.)
ഇപ്പോൾ സമിതിയുടെ ഏതെങ്കിലും ഗ്രൂപ്പിൽ ഉള്ള ഭക്തജനങ്ങൾ ടെക്സ്റ്റ് മെസേജ് അയച്ചാൽ മതിയാകും. മെസേജ് അയക്കേണ്ട നമ്പർ 9349494901 പ്രൊഫ. റ്റി. പത്മകുമാരി മുഖ്യാചാര്യയായി നടക്കുന്ന ഓൺലൈൻ ഉപനിഷത്ത് പഠനം ഇപ്പോൾ ആയിരക്കണക്കിന് ഭക്തജനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ഒക്ടോബർ രണ്ടിന് ഈശാവാസ്യോപനിഷത് പരീക്ഷയും സംഘടിപ്പിച്ചിരിക്കുന്നു.
താല്പര്യമുള്ള ഭക്തജനങ്ങൾ ദയവായി ഉടൻ മെസേജ് അയച്ചു തരിക. ജൂലൈ 17 - തീയതി ക്ലാസ് ആരംഭിക്കും.

ഭഗവദ്സേവയിൽ,
എസ്. സനൽകുമാർ
അഡ്മിൻ

ഓൺലൈൻ നാരായണീയ പഠനം

വാട്സാപ്പ് വോയ്സ് മെസേജ് വഴിയാണ് പഠനം ദിവസവും ഓരോ ശ്ലോകം വീതം സന്ധിവിച്ചേദവും പദച്ചേദവും സാരാശവും ഉൾപ്പെടെ ആചാര്യമാർ പഠിപ്പിക്കും അത് കേട്ട് പഠിച്ച് തിരിച്ചു മെസേജ് ഇടുക.

ഗ്രൂപ്പിൽ അപ്പോൾ ഉള്ള ആചാര്യമാർ തിരുത്തി സഹായിക്കും ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന ഗ്രൂപ്പാണ്. ഭക്തജനങ്ങൾക്ക് ഏത് സമയത്തും സൗകര്യം പോലെ ഗ്രൂപ്പിൽ പഠിച്ച് പോസ്റ്റ് ചെയ്യാം. ശ്രീ. കെ.ഹരിദാസ്ജിയുടെ അനുഗ്രഹത്താൽ ആരംഭിച്ച ഓൺലൈൻ ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു.
പഠിക്കാൻ താല്പര്യമുള്ള ഭക്തജനങ്ങൾ ദയവായി സ്വയം പരിചയപ്പെടുത്തി കൊണ്ട് വാട്സാപ്പ് ഓഡിയോക്ലിപ്പ് പോസ്റ്റ് ചെയ്യുക.
വാട്സാപ്പ് നമ്പർ 9349494901

ഓൺലൈൻ നാരായണീയം ക്ലാസ്സ്

ശ്രീ. കെ.ഹരിദാസ്ജിയുടെ ഓൺലൈൻ നാരായണീയം ക്ലാസ്സ്.
24 - 6 - 19 തിങ്കളാഴ്ച രാവിലെ 9.30 മണിക്ക് അഖിലഭാരത നാരായണീയ മഹോത്സവസമിതി യുടെ ദേശീയ പ്രസിഡന്റ് അഡ്വ. മാങ്ങാട് രാമകൃഷ്ണൻ മുട്ടട അഞ്ച്മുക്ക് ക്ഷേത്രത്തിന് സമീപത്തുളള ക്യഷ്ണമംഗലം (KMRA - 47 ) - ൽ ഓൺലൈൻ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

എല്ലാ ഞായറാഴ്ചയും രാവിലെ 9.30 മണി മുതൽ 12 മണി വരെയാണ് ക്ലാസ്.
Narayaneeyam ഫേസ് ബുക്ക് പേജിൽ ലൈവായി ക്ലാസിൽ പങ്കെടുക്കാം.
You tube - ൽ Narayaneeyam Live - എന്ന ചാനലിൽ അരമണിക്കൂർ വീതമുള്ള എഡിറ്റ് ചെയ്ത വീഡിയോ കാണാം. ഭക്തജനങ്ങൾക്ക് വിശദമായി പഠിക്കാൻ ഉതകുന്ന തരത്തിൽ ശ്ലോകവും സന്ധിവിച്ചേദവും പദച്ചേദവും സാരാശവും ഉൾപ്പെടെ ആയിരിക്കും യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുക.
എല്ലാ ഭക്തജനങ്ങളും ദയവായി ചാനൽ Subscribe ചെയ്യുക. ലൈക്ക് ചെയ്യുക.

ആദ്ധ്യാത്മിക ക്ലാസുകൾ

പഠനകേന്ദ്രം 1
സംസ്കൃതി ഭവൻ ജി. പി.ഒ ലെയിൻ സ്റ്റാച്യു, തിരുവനന്തപുരം.695 001

എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.30 മണി മുതൽ 12 .30 വരെ ശ്രീ. കെ.ഹരിദാസ്ജിയുടെ ഭാഗവത ക്ലാസ്

ഉച്ചയ്ക്ക് 12 .45 മണി മുതൽ പ്രൊഫ. എസ്. ലീലാവതി അമ്മയുടെ സംസ്കൃതം ക്ലാസ്

എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9.30 മണി മുതൽ 12.30 വരെ ശ്രീ. കെ.ഹരിദാസ്ജിയുടെ നാരായണീയം ക്ലാസ്

ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ശ്രീ. ശംഖുംമുഖം ദേവീ ദാസൻറ ഭഗവദ്ഗീതാ ക്ലാസ്

ആദ്ധ്യാത്മിക ക്ലാസുകൾ

പഠനകേന്ദ്രം 2
പ്രിയദർശിനി ഹാൾ, തെക്കേ നട, ഫോർട്ട്

എല്ലാ ചൊവ്വാഴ്ചയും രാവിലെ 9.30 മണി മുതൽ 12.30 മണി വരെ ആചാര്യ ശ്രീമതി രാജം നാരായണൻറ നാരായണീയം ക്ലാസ്

ഉച്ചയ്ക്ക് 12.45മണി മുതൽ 2.30 മണിവരെ ഡോ. റ്റി ശാന്തകുമാരിയുടെ ഭാഗവതം ക്ലാസ്

എല്ലാ വെള്ളിയാഴ്ചയും രാവിലെ 9.30 മണി മുതൽ 12.30 മണിവരെ ആചാര്യ ശ്രീമതി രാജം നാരായണൻറ നാരായണീയം ക്ലാസ്

ഉച്ചയ്ക്ക് ഒരു മണി മുതൽ 2.30 മണിവരെ പ്രൊഫ റ്റി പത്മകുമാരി യുടെ ഉപനിഷത് ക്ലാസ്

സമിതിയുടെ കൗണ്ടർ ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്കൃതി ഭവനിൽ രാവിലെ 9 മണി മുതൽ 2.30 വരെ പ്രവർത്തിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും, സമിതിയുടെ പ്രസിദ്ധീകരണങ്ങൾ വാങ്ങാനും കൗണ്ടർ സന്ദർശിക്കുക.